റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈകഴുകി ചൈന; ഒറ്റപ്പെട്ട് പാകിസ്താന്‍

May 9, 2025 - 10:05 pm

ന്യുഡല്‍ഹി: തിരിച്ചടി കിട്ടുമ്പോഴെല്ലാം അമേരിക്കയുടെ തോളില്‍ കേറി ഇന്ത്യയെ കൊണ്ട് വെടിനിര്‍ത്തല്‍ നടപ്പാക്കി തടിരക്ഷിക്കുന്ന പാകിസ്താന്റെ ശ്രമങ്ങള്‍ ഇത്തവണ പരാജയപ്പെട്ടു.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്നാണ് ഇത്തവണ യുഎസ് വ്യക്തമാക്കിയത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുകയും അതിന് പിന്നാലെ പാകിസ്താന്‍ പ്രകോപനം തുടങ്ങുകയും ചെയ്തിട്ടും മുമ്പുള്ളതുപോലെ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നത്‌ പാകിസ്താനെ കുഴയ്ക്കുന്നുണ്ട്.

ഇന്ത്യയെ കൊണ്ട് വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് പാകിസ്താന്‍ പ്രയോ​ഗിച്ചിരുന്നത്.

പാകിസ്താൻ എപ്പോഴൊക്കെ ഇന്ത്യയെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ തിരിച്ചടി കിട്ടുമ്പോള്‍ വിദേശസഹായത്തോടെ രക്ഷപ്പെടുന്ന പതിവാണ് പാകിസ്താനുള്ളത്. കാര്‍ഗില്‍ യുദ്ധസമയത്തും ബലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണ സമയത്തും പാകിസ്താന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെയും സുഹൃത്ത് ചൈനയുടെയും സഹായം കിട്ടിയിട്ടുണ്ട്. സംഘര്‍ഷം വളര്‍ന്നു വലുതാകുന്നതിന് മുമ്പ് ഇന്ത്യയെ കൊണ്ട് വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് പാകിസ്താന്‍ എന്നും പയറ്റിയിട്ടുള്ളത്.

ഇന്ത്യയോട് ആയുധം താഴെവെക്കണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്കാകില്ല.

.സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളോടും അഭ്യര്‍ഥിക്കാമെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞത്. ഇന്ത്യയോട് ആയുധം താഴെവെക്കണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്കാകില്ല. അതുപോലെ പാകിസ്താനോടും- ഇതാണ് വാന്‍സിന്റെ വാക്കുകൾ. അതിനര്‍ത്ഥം പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണമെന്നു തന്നെയാണ്. ആദ്യം പാകിസ്താൻ തയ്യാറാകണം അവർ ആക്രമണം നിർത്തണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *