റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വേടന്‍ സം​ഗീത പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധം; ദൃശ്യം പുറത്തുവിട്ട് പോലീസ്

May 11, 2025 - 6:40 am

തിരുവനന്തപുരം: റാപ്പർ വേടൻ സം​ഗീത പരിപാടി റദ്ദാക്കിയതിനെത്തുടർന്ന് കാണികൾ അതിരുവിട്ട പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ. പോലീസിനുനേരെ പരിപാടി കാണെനെത്തിയവർ ചെളി വാരിയെറിയുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്.

രാത്രി 8ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ് റദ്ദാക്കിയ വിവരം അറിയിച്ചത്.

എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്‌നിഷ്യന്‍ മരിച്ചതോടെയാണ് പരിപാടി മാറ്റി വച്ചത്. ചിറയിന്‍കീഴ് സ്വദേശി ലിജു ഗോപിനാഥ് ആണ് ഷോക്കേറ്റ് മരിച്ചത്. തിരുവനന്തപുരം വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന സംഗീത പരിപാടിയാണ് റദ്ദാക്കിയത്. .
പുല്ലുവിളാകം ശ്രീഭദ്ര ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ച് ഊന്നന്‍കല്ല് ബ്രദേഴ്‌സാണ് ഊന്നന്‍കല്ലില്‍ വ്യാഴാഴ്ച സംഗീത പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. രാത്രി 8ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്.

ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുകയായിരുന്നു. ജനക്കൂട്ടം സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞു. തടയാനെത്തിയ പോലീസിനുനേരെ ചെളി എറിയുകയും ചീത്തവിളിക്കുകയും ചെയ്തു. സംഭവത്തിൽ മൈക്കും ലൈറ്റും അടക്കമുള്ളവ നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *