ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോടുവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. . അത് പറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്നും അദ്ദേഹം പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 22 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്താനും ഭീകരതയ്ക്കുമെതിരേ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നൽകിയത്
സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു.
പഹൽഗാമിൽ അവധിയാഘോഷിക്കാനെത്തിയ സാധാരണക്കാരെയാണ് ഭീകരർ മതം ചോദിച്ച് കൊലപ്പെടുത്തിയതെന്ന് മോദി ചൂണ്ടിക്കാട്ടി. ഭീകരവാദികൾ കാണിച്ച ക്രൂരത ലോകത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു. കുടുംബങ്ങളുടെ മുന്നിൽ വെച്ചാണ് സാധാരണക്കാരെ ഭീകരവാദികൾ കൊലപ്പെടുത്തിയത്. ഭീകരരെ തുടച്ചുനീക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നെന്നും മോദി പറഞ്ഞു. ഇന്ത്യ നൽകിയ കനത്ത തിരിച്ചടി ഭീകരവാദികൾ സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. .
പ്രധാനമന്ത്രിയുടെ പ്രസ്താവനകളിലൂടെ
*പഹല്‍ഗാമിലേത് സമാനതകളില്ലാത്ത ക്രൂരത
*സിന്ദൂര്‍ വെറും പേരല്ല
*സിന്ദൂര്‍ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു
*പേരില്‍ രാജ്യത്തിന്റെ വികാരം
*ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പായി
*ആ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കിക്കളഞ്ഞു
*രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്.
*സൈന്യത്തിന്റേത് അസാമാന്യ ധീരത
*ഭീകരതക്ക് അര്‍ഹിച്ച മറുപടി നല്‍കി
*ഇല്ലാതായത് ഭീകരതയുടെ യൂനിവേഴ്‌സിറ്റി
*ഭീകരതയുടെ കേന്ദ്രത്തില്‍ കയറി മറുപടി നല്‍കി
*നമ്മള്‍ ഭീകരതയെ ഭൂമുഖത്തുനിന്നു മായ്ച്ചു
*പാകിസ്താന്റെ ഡ്രോണുകളുംമിസൈലുകളും ഇന്ത്യ തകര്ഡത്തു.
*നൂറിലധികം ഭീകരരെ ഇന്ത്യ വധിച്ചു
*ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ഭയന്നു
*ഭീകര കേന്ദ്രങ്ങള്‍ക്കൊപ്പം പാകിസ്താന്റെ ആത്മവിശ്വാസവും ഇന്ത്യ തകര്‍ത്തു
*ഭീകര ആക്രമണം നടത്തിയത് മതത്തിന്റെ പേരുപറഞ്ഞ്
*പഹല്‍ഗാമില്‍ പിടഞ്ഞു വീണത് നിരപരാധികള്‍
*ഇന്ത്യന്‍ വായുസേന പാക് എയര്‍ ബേസുകള്‍ തകര്‍ത്തു
*ആണവായുധ ഭീഷണി ഇന്ത്യയോടു വേണ്ട
.
*അത്തരം നീക്കങ്ങള്‍ വച്ചു പൊറുപ്പിക്കില്ല
*ആ ബ്ലാക്ക്‌മെയില്‍ ചെലവാകില്ല
*വെടിനിര്‍ത്തല്‍ ചെറിയ വിരാമം മാത്രം
*ഭീകര വാദവും ചര്‍ച്ചയും ഒരുമിച്ചില്ല
*വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല
*ഈ യുഗംഈ യുഗം യുദ്ധത്തിന്റേതല്ല; തീവ്രവാദത്തിന്റേതുമല്ല
*ചര്‍ച്ച പാക് അധീന കാശ്മീരില്‍ മാത്രം
*ഇന്ത്യയുടെ മൂന്നു സേനകള്‍ക്കും അതിര്‍ത്തി സംരക്ഷണ സേനക്കും അഭിവാദ്യങ്ങള്‍
*തീവ്രവാദികളേയും അവരെ പിന്തുണക്കുന്നവരേയും വെറുതെ വിടില്ല .
