റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക അന്തരിച്ചു

May 15, 2025 - 3:28 am

മൊണ്ടെവിഡിയോ | ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക (89) അന്തരിച്ചു. അര്‍ബുദബാധിതനായി ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമന്‍ഡു ഓര്‍സിയാണ് മരണവിവരം പുറത്തുവിട്ടത്. മാര്‍ക്‌സിസ്റ്റ് ഗൊറില്ല നേതാവായിരുന്ന ഹോസെ മുഹിക ലളിത ജീവിതത്തിന്റെ പേരിലും പുരോഗമന നിലപാടുകളുടെ പേരിലും ലോകശ്രദ്ധ നേടിയ നേതാവാണ്. ഗര്‍ഭഛിദ്രവും സ്വവര്‍ഗ വിവാഹവും അനുവദിക്കുന്നതുള്‍പ്പെടെ നിരവധി നിലപാടുകള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സ്വീകരിച്ചു.

പ്രസിഡന്റായിരിക്കെ ഔദ്യോഗിക വസതിയില്‍ തങ്ങാതെ തന്റെ ചെറിയ വീട്ടിലാണ് താമസിച്ചത്. രാജ്യത്ത് പെപ്പെ എന്നറിയപ്പെട്ടിരുന്ന മുഹികയുടെ ലളിത ജീവിതം ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. .മുഹികയുടെ ജീവിതരീതി കാരണം ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെ അദ്ദേഹം തന്നെ തിരുത്തുന്നുണ്ട്. ‘ഞാന്‍ ഒരു ദരിദ്രനായ പ്രസിഡന്റല്ല; ദരിദ്രന്‍ ആവശ്യങ്ങള്‍ ധാരാളമുള്ള ഒരാളാണ്. ഞാന്‍ ശാന്തനായ ഒരു പ്രസിഡന്റാണ്. ജീവിക്കാന്‍ എനിക്ക് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. കാരണം ഞാന്‍ പ്രസിഡന്റാകുന്നതിന് വളരെ മുമ്പു ജീവിച്ചതുപോലെയാണ് ഇപ്പോഴും ജീവിക്കുന്നത്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ഉപജീവനാര്‍ഥം ഭാര്യയോടൊപ്പം ചെയ്തിരുന്ന ചെയ്തിരുന്നു പുഷ്പകൃഷി അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴും തുടര്‍ന്നു. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *