റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്തോഷ് ട്രോഫി മുൻ താരം ഓസ്റ്റിൻ റെക്സ് അന്തരിച്ചു

May 28, 2025 - 6:32 am

തിരുവനന്തപുരം: കേരള ഫുട്ബോൾ ടീമിലെ മുൻ താരം വലിയതുറ വാട്‌സ് റോഡിൽ ഗ്രീൻവില്ലയിൽ ഓസ്റ്റിൻ റെക്സ്(90) അന്തരിച്ചു.
1961-ൽ സന്തോഷ് ട്രോഫിയിൽ കേരളം മൂന്നാം സ്ഥാനം നേടുമ്പോൾ ടീം അംഗമായിരുന്ന ഓസ്റ്റിൻ, കുണ്ടറ അലിൻഡ് ഫുട്‌ബോൾ ടീമിലും കളിച്ചിരുന്നു. ഇന്ത്യയിലെ വമ്പൻ ടീമുകളെ പരാജയപ്പെടുത്തി തൃശ്ശൂരിലെ ചാക്കോള സ്വർണക്കപ്പും കോഴിക്കോട്ട് സേഠ് നാഗ്ജി ട്രോഫിയും തിരുവനന്തപുരത്തെ കേരള ട്രോഫിയും റെക്‌സ് ഉൾപ്പെട്ട അലിൻഡ് ടീം നേടിയിട്ടുണ്ട്.

സെയ്‌ന്റ് റോക്‌സ് കോൺവെന്റ് സ്‌കൂളിൽ ഫുട്‌ബോളിൽ തുടക്കം കുറിച്ചു

വലിയതുറയിലെ സെയ്‌ന്റ് റോക്‌സ് കോൺവെന്റ് സ്‌കൂളിൽ ഫുട്‌ബോളിൽ തുടക്കം കുറിച്ച അദ്ദേഹം, സെയ്ന്റ് ജോസഫ്‌സ് സ്‌കൂൾ ടീമിലൂടെ വളർന്നു. പിന്നീട് തിരുവനന്തപുരം പേട്ട യങ്‌സ്റ്റേഴ്‌സ് ക്ലബിലെത്തി. 1957-ൽ മഹാരാഷ്ട്ര ജാൽനയിലെ സ്പെഷ്യൽ ആംഡ് ഫോഴ്‌സിൽ ചേർന്നു. അതിനു ശേഷമാണ് കുണ്ടറ അലിൻഡ്‌ ജീവനക്കാരനും ഫുട്ബോൾ ടീം അംഗവുമായത്.

ഭാര്യ: ഡോളി റെക്‌സ്. മക്കൾ: റെക്‌സ് ബോബി അർവിൻ(ഡിവൈഎസ്‍പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), റെക്‌സ് ബോബ് ആനന്ദ്, റെക്‌സ് ബോബ് അരുൺ (ഐസിഐസിഐ ബാങ്ക്, തിരുവനന്തപുരം), അഭിജ റെക്‌സ്. മരുമക്കൾ: ആശ, മിനി, ഡിലൈറ്റ്, റോബിൻസൺ ആൽബർട്ട്. സംസ്കാരം പിന്നീട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *