കൊച്ചി | പാരിസ്ഥിതിക ഉത്തരവാദിത്വം പുലര്‍ത്താതെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്.‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജൂണ്‍ 1 മുതല്‍ 10 വരെ ആചരിക്കുന്ന പരിസ്ഥിതി കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.നമ്മുടെ നാടിന്റെ ഇല്ലാതായി കൊണ്ടിരിക്കുന്ന പച്ചപ്പിനെ വീണ്ടെടുക്കാന്‍ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. നമ്മുടെ എല്ലാ തരം പ്രവര്‍ത്തനങ്ങളും പരമാവധി പരിസ്ഥിതി സൗഹൃദമാക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ സന്തുലനാവസ്ഥ തകര്‍ത്തുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. ഭൂമി പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പരിസ്ഥിതി ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിത്തും കൈകോട്ടും നല്‍കി യുവ കര്‍ഷകരെ മന്ത്രി പരിപാടിയില്‍ ആദരിച്ചു.
ക്യാമ്പയിനിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ ഉണ്ടാവും. .
കളമശ്ശേരി എച്ച് എം ടി ജംഗ്ഷനില്‍ നടന്ന .പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. കെ എസ് എം ഷാജഹാന്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി എച് അലി ദാരിമി, സി എ ഹൈദ്രോസ് ഹാജി, ഡോ. എ ബി അലിയാര്‍, നാസര്‍ പാണ്ടിക്കാട്, സക്കീര്‍ ഹുസൈന്‍, അഹമ്മദ് കബീര്‍ ബാഖവി, വി കെ ജലാല്‍, ശമീര്‍ കൊച്ചി സംബന്ധിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി അടുക്കളത്തോട്ടം, സന്ദേശ പ്രഭാഷണം, സംഘകൃഷി, പരിസ്ഥിതി സംരക്ഷണം ഗ്രീന്‍ പ്രോട്ടോകോള്‍. എന്നീ ആശയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ എന്നിവ നടക്കും. .
