റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഝാർഖണ്ഡിൽ 17-കാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

June 9, 2025 - 5:43 am

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പത്തുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ജൂൺ 7 ശനിയാഴ്ച രാത്രിയിൽ ഗൊഡ്ഡ ജില്ലയിലാണ് സംഭവം . അതിക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതുവരെ അറസ്റ്റുചെയ്തതായി സുന്ദര്‍ പഹാരി പോലീസ് അറിയിച്ചു. പ്രതികളെല്ലാവരും ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരും ധന്‍ബാദ് ജില്ലയിലെ സിന്ധ്രി ഗ്രാമക്കാരുമാണ്.

തുണികൊണ്ട് വായ മൂടിക്കെട്ടി ആളൊഴിഞ്ഞ കെട്ടിടത്തിനകത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പതിനേഴുകാരിയായ പെണ്‍കുട്ടി. ഇതിനിടെ പ്രാഥമിക കർമങ്ങൾക്കായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതികളില്‍ ഒരാള്‍ പിടികൂടി. തുടര്‍ന്ന് തുണികൊണ്ട് വായ മൂടിക്കെട്ടി ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിനകത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

എട്ടുപേരെ അറസ്റ്റുചെയ്തു; രണ്ടു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഞായറാഴ്ച രാവിലെയോടെ വീട്ടിൽ മടങ്ങിയെത്തി. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് കൂടി വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം സുന്ദര്‍പഹാരി പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പോലീസ് പത്തുപേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ടു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *