റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി : ഇന്നുനടക്കുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തും

June 25, 2025 - 12:24 pm

തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്(25.06.2025) നടക്കും. നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി യോഗം വിലയിരുത്തും. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറ്റിയറ്റ് അംഗത്തെ തന്നെ രംഗത്തിറക്കി രാഷ്ട്രീയമായി പോരാടിയിട്ടും മണ്ഡലത്തില്‍ പരാജയമേറ്റു വാങ്ങേണ്ടി വന്നത് സജീവ ചര്‍ച്ചയാകും.

പാര്‍ട്ടിയുടെ അടിത്തറക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല

ഉപ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ അടിത്തറക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഇപ്പോഴും സി പി എമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍ തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ച എങ്ങനെ സംഭവിച്ചുവെന്നതില്‍ ഗൗരവതരമായ ചര്‍ച്ച തന്നെയാണ് യോഗത്തില്‍ ഉണ്ടാവുക. നാളെ പാര്‍ട്ടി സംസ്ഥാന സമിതി യോഗവും തിരുവനന്തപുരത്ത് ചേരുന്നുണ്ട്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *