റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

9000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

July 3, 2025 - 7:34 am

ന്യൂയോർക്ക്: 2023-ന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലിന് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ജീവനക്കാരിൽ നാലുശതമാന ത്തോളം പേരെ കമ്പനി പിരിച്ചുവിടുമെന്ന് സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തു. നിർമിതബുദ്ധി അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് സൂചന.ഏകദേശം 9,100 പേർക്ക് തങ്ങളുടെ ജോലി നഷ്ടമാകും.വിഷയവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്സ് മൈക്രോസോഫ്റ്റിൽ നിന്ന് പ്രതികരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ല.

മൈക്രോസോഫ്റ്റില്‍ ആകെ 2,28,000 ജീവനക്കാരുണ്ട്

2024 ജൂണിലെ കണക്കനുസരിച്ച് മൈക്രോസോഫ്റ്റില്‍ ആകെ 2,28,000 ജീവനക്കാരുണ്ട്. ഇതില്‍ ഏറ്റവും അധികം പേര്‍ പ്രവര്‍ത്തിക്കുന്നത് സെയില്‍സ്- മാര്‍ക്കറ്റിക് വിഭാഗങ്ങളിലാണ്. ഏകദേശം 45000 പേര്‍ ഈ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 86000 പേരുള്ള ഓപ്പറേഷന്‍സ്, 81000 പേര്‍ പ്രവര്‍ത്തിക്കുന്ന ഡെവലപ്പ് മെന്റ് വിഭാഗങ്ങളാണ് മുന്നിലുള്ളത്.കഴിഞ്ഞ മേയിലും സമാനമായ രീതിയിൽ മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അന്ന് 6000 പേർക്കാണ് ജോലി നഷ്ടമായത്. .

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *