Tag
ന്യൂസ് ഡെസ്ക്

വീണാ ജോർജിനെതിരെ പാർട്ടിക്കുള്ളിലും വിമർശനം

July 4, 2025 - 5:29 am

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെതിരെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം. വീണാ ജോർജിന് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്ന് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെ ഫെയ്സ്ബുക്കിൽ കുറിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സംഭവത്തിനുപിന്നാലെയാണ് എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ ജോൺസണിന്റെ പ്രതികരണം.
‘വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല… പറയിപ്പിക്കരുത്.’ ജോൺസൺ ഫെയ്സ്ബുക്കിൽ കുറിച്ചു.

പാർട്ടിക്കുള്ളിൽ നിന്നുതന്നെ മന്ത്രിക്കെതിരെ വിമർശനം ശക്തമായിരിക്കുകയാണ്.
.

പ്രതിപക്ഷത്തുനിന്നുമാത്രമല്ല പാർട്ടിക്കുള്ളിൽ നിന്നുതന്നെ പരസ്യമായി മന്ത്രിക്കെതിരെ വിമർശനം ശക്തമായിരിക്കുകയാണ്. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സതേടിയതിനെ പുറത്താക്കപ്പെട്ട പത്തനംതിട്ട സിഡബ്ല്യുസി ചെയർമാൻ പരോക്ഷമായി പരിഹസിച്ചു. മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട ഇരവിപേരൂർ സിപിഎം ഏരിയാ കമ്മിറ്റിയംഗംകൂടിയായ എൻ. രാജീവാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *