റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിഥുന്‍റെ മരണം: തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു

July 19, 2025 - 6:37 am

കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പ്രധാനാധ്യാപിക. എസ്. സുജയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്തിറക്കി.

സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു

.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉള്‍പ്പെടെ സ്‌കൂള്‍ സന്ദര്‍ശിച്ച് അപകടത്തിലേക്ക് നയിച്ച സാഹചര്യം നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുന്നത് എന്ന് ഉത്തരവില്‍ പറയുന്നു. സ്‌കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ അച്ചടക്ക നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി.

ജൂലൈ17 വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം
.
ജൂലൈ17 വ്യാഴാഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു.ലൈനിന്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *