റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

23.42 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

July 25, 2025 - 8:32 am

കരിപ്പൂർ: 23.429 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ പയ്യന്നൂർ തായങ്കേരി എം.ടി.പി. വീട്ടിൽ മഷൂദ ഷുഹൈബ് (40) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഇതിന് 23.42 കോടി വിലമതിക്കും. ജൂലൈ 23 ബുധനാഴ്‌ച ബാങ്കോക്കിൽനിന്ന് യുവതി അബുദാബിയിലെത്തി. അവിടെനിന്ന് വ്യാഴാഴ്‌ച പുലർച്ചെ 2.48-ന് എത്തിയ ഇത്തിഹാദ് ഇവൈ 362 വിമാനത്തിലാണ് കരിപ്പൂരിലിറങ്ങിയത്.
. ലഗേജ് സ്‌കാനിങ്ങിനിടയിൽ മിഠായി അടക്കമുള്ള ഭക്ഷണസാധനങ്ങൾക്കിടയിലാണ് കഞ്ചാവ് കണ്ടെത്തിയത്. യുവതിയെ ചോദ്യംചെയ്തുവരുന്നു.

ഞായറാഴ്‌ച മസ്‌കറ്റിൽനിന്നു വന്ന യുവതിയിൽനിന്ന് ഒരുകിലോ എംഡിഎംഎ കരിപ്പൂർ പോലീസ് പിടികൂടിയിരുന്നു

കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുവതി കഞ്ചാവുവാഹക മാത്രമാണെന്ന് കസ്റ്റംസ് പറയുന്നു. അന്വേഷണം ഊർജിതമാക്കി. ഞായറാഴ്‌ച മസ്‌കറ്റിൽനിന്നു വന്ന യുവതിയിൽനിന്ന് ഒരുകിലോ എംഡിഎംഎ കരിപ്പൂർ പോലീസ് പിടികൂടിയിരുന്നു. മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കൊണ്ടുവന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *