റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂഴിയാര്‍ ജലസംഭരണിയുടെ മൂന്നു ഷട്ടറുകളും തുറന്നു

July 27, 2025 - 4:17 pm

പത്തനംതിട്ട | മൂഴിയാര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൂന്നു ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നു. ഗേറ്റ് നമ്പര്‍ 1, 3 എന്നിവ 10 സെന്റീ മീറ്റര്‍ ഉയര്‍ത്തിയും ഗേറ്റ് നമ്പര്‍ രണ്ട് 50 സെന്റീ മീറ്റര്‍ ഉയര്‍ത്തിയുമാണ് അധികജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പ്രത്യേകിച്ച് മൂഴിയാര്‍ ജലസംഭരണി മുതല്‍ കക്കാട് പവര്‍ ഹൗസ് വരെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം.

മൂഴിയാര്‍ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190.00 മീറ്ററുമായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് 192.50 മീറ്ററാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *