റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടിയുടെ നയത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ലാത്ത നേതാവാണ് വി.ഡി.സതീശനെന്ന് കെ.മുരളീധരൻ

August 12, 2025 - 8:55 am

തൃശ്ശൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രകീര്‍ത്തിച്ച് കെ.മുരളീധരന്‍. കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് വി.ഡി.സതീശനെന്നും തുടര്‍ന്നുള്ള സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന് അതിന്റെ ഗുണം കിട്ടുമെന്നും മുരളീധരന്‍ പറഞ്ഞു. ‘പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായിട്ടാണ് വി.ഡി.സതീശന്‍ മുന്നോട്ട് പോകുന്നത്. യുവ തലമുറയെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനമാണ് സതീശന്റേത്. പാര്‍ട്ടിയുടെ നയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അതില്‍ അദ്ദേഹം വെള്ളം ചേര്‍ത്തിട്ടില്ല’ മുരളീധരന്‍ പറഞ്ഞു.തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന എം എ ജോണ്‍ പുരസ്‌കാര സമര്‍പ്പണ വേദിയിലായിരുന്നു പരാമര്‍ശം.

‘നിയമസഭയില്‍ താനും സതീശനും എട്ട് വര്‍ഷം ഒരുമിച്ചുണ്ടായിരുന്നു. ഈ സമയം തങ്ങള്‍ രണ്ട് പേരും പിന്‍ബെഞ്ചുകാരായിരുന്നു. ഞങ്ങളെ പിന്‍ ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന്‍ ബെഞ്ചിലായെന്നും അത് ചരിത്രത്തിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു

കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് സതീശൻ

2009-10 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സതീശന്‍ നേരിട്ട് സംവാദത്തിലേര്‍പ്പെട്ടു. സാധാരണ എല്ലാവരും വെല്ലുവിളിക്കുക മാത്രമാണ് ചെയ്യാറുള്ളത്, നേരിട്ട് സംവദിക്കാറില്ല. അന്നത്തെ ചര്‍ച്ചയില്‍ ധനമന്ത്രിയുടെ കണക്കുകള്‍ ഊതിവീര്‍പ്പിച്ചതാണെന്ന് തെളിവ് സഹിതം സതീശന് സ്ഥാപിക്കാനായി. കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് സതീശൻ അതുകൊണ്ട് അദ്ദഹത്തി്‍ന്റെ സ്ഥാന കയറ്റത്തിന് ഭാവിയിൽ തടസമുണ്ടാവില്ല. അത് കരുണാകരന്റെ ​ഗുണമാണ് . കെ.കരുണാകരന്റെ മനസ് വേദനിപ്പിച്ച വരൊക്കെ പൊങ്ങേണ്ട നേരത്ത് താഴോട്ട് പതിച്ചിട്ടുണ്ട്. അത് അവർക്കുകിട്ടിയ ശാപത്തിന്റെ ഫലമാണെന്നും മുരളീധരൻ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *