റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെഹ്റു ട്രോഫി വള്ളംകളി : വിജയത്തുഴയെറിഞ്ഞ് വിയ്യപുരം ചുണ്ടൻ

August 30, 2025 - 6:57 pm

ആലപ്പുഴ | നെഹ്റു ട്രോഫി ജലമേളയിൽ പുന്നമട വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി. കഴിഞ്ഞ തവണ ഒപ്പത്തിനൊപ്പമെത്തിയ വീയപുരത്തിന് ഇത് രണ്ടാം വിജയമാണ്. 2023ലാണ് വീയപുരം ഇതിന് മുമ്പ് ജലരാജാവായത്. നാലാം ട്രാക്കിലാണ് വി ബി സിയുടെ വീയപുരം ചുണ്ടൻ തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബിൻ്റെ ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്

മേപ്പാടം ചുണ്ടൻ മൂന്നാമതും നിരണം ചുണ്ടൻ നാലാമതുമെത്തി

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ പി ബി സി മേപ്പാടം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടൻ നാലാമതുമെത്തി. ഒന്നാം ട്രാക്കിലായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ പി ബി സി മേൽപ്പാടം ചുണ്ടൻ മത്സരിച്ചത്. രണ്ടാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടനാണ് തുഴയെറിഞ്ഞത്. ഫൈനലിൽ മൂന്നാം ട്രാക്കിൽ പുന്നമട ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം ചുണ്ടനാണ് മത്സരിച്ചത്. 4:21.084 സമയം കുറിച്ചായിരുന്നു വീയപുരത്തിൻ്റെ വിജയം. നടുഭാഗം 4:21.782. മേൽപ്പാടം 4:21.933, നിരണം 4:22.035 എന്നിങ്ങനെയാണ് ഫൈനലിൽ കുറിച്ച സമയം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *