റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ-ചൈന ബന്ധം മുഴുവന്‍ മാനവികതയുടെയും സമാധാനത്തിനും പുരോഗതിക്കും കാരണമാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി

September 1, 2025 - 5:05 am

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ പുതിയ മുന്നേറ്റങ്ങളെ സ്വാഗതംചെയ്യുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിച്ചതും കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചതും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്തിയതുമടക്കമുള്ള തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നെന്ന് എം.എ.ബേബി എക്‌സില്‍ കുറിച്ചു.

ഒരു ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ഉത്തരവാദിത്വം

ഗ്ലോബല്‍ സൗത്തിലെ പ്രധാന അംഗങ്ങളായ ഇന്ത്യയും ചൈനയും ബഹുരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കാനും സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും ഒരു ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ഉത്തരവാദിത്വം വഹിക്കുന്നതായും എം.എ. ബേബി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിന് മാത്രമല്ല, മുഴുവന്‍ മാനവികതയുടെയും സമാധാനത്തിനും പുരോഗതിക്കും കാരണമാകുമെന്നും എം.എ.ബേബി കൂട്ടിച്ചേര്‍ത്തു

രണ്ട് രാജ്യങ്ങളും സൗഹൃദം ഊട്ടിയുറപ്പിച്ചതും സഹകരണം ഉറപ്പുവരുത്തിയതും ശുഭസൂചന

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും സൗഹൃദം ഊട്ടിയുറപ്പിച്ചതും സഹകരണം ഉറപ്പുവരുത്തിയതും ശുഭസൂചനയാണെന്ന് എം.എ.ബേബി അഭിപ്രായപ്പെട്ടു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന് ഇരുരാജ്യങ്ങളുടെയും തീരുമാനം നിര്‍ണായകമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *