റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കെ അനില്‍കുമാര്‍ ജീവനൊടുക്കി

September 20, 2025 - 4:55 pm

തിരുവനന്തപുരം | ബി ജെ പി നേതാവായ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കെ അനില്‍കുമാര്‍ ജീവനൊടുക്കി. തിരുമല വാര്‍ഡ് കൗണ്‍സിലറാണ്. തിരുമലയിലെ കൗണ്‍സിലര്‍ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോര്‍പ്പറേഷനില്‍ ബി ജെ പി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവാണ് മരിച്ച അനില്‍കുമാര്‍.

സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ല

ബി ജെ പി നേതൃത്വത്തിനെതിരെ അനില്‍കുമാര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനില്‍കുമാര്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *