റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കരമന പൊലീസ് അറസ്റ്റ് ചെയ്തു

September 21, 2025 - 9:40 pm

തിരുവനന്തപുരം ∙ കരമന സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തു. കോട്ടയം എരുമേലി സ്വദേശി അഖിൽ ദാസ്തകറിനെയാണ് (24)  കരമന പൊലീസ് പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാൾ ഇതു മറച്ചുവച്ചാണ് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചത്. 

മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചായിരുന്നു പീഡനം

യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോയി ഇയാളുടെ ഫ്ലാറ്റിലും എറണാകുളത്തെ ഹോട്ടലിലും എത്തിച്ചായിരുന്നു പീഡനം. മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗർഭിണിയായതോടെ യുവതിയെ വീട്ടിൽ എത്തിച്ച് ഇയാൾ മുങ്ങി. 
യുവതി കരമന പൊലീസിൽ നൽകിയ പരാതിയിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *