റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി എൻഎസ്‌എസ് കരയോഗം

September 30, 2025 - 7:32 am

പത്തനംതിട്ട: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി പത്തനംതിട്ട മയിലാടുപ്പാറയിലെ എൻഎസ്‌എസ് കരയോഗം.ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നില്‍ക്കുന്നത് അടുത്ത ജനറല്‍ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്‍റ് ഹരീഷന്‍റെ വിമർശനം. സുകുമാരൻ നായർ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും ഹരീഷ് ആവശ്യപ്പെട്ടു.

അയ്യപ്പഭക്തരെയും സമുദായത്തെയും ഒന്നടങ്കം അധിക്ഷേപിച്ച സുകുമാരൻ നായർ രാജിവയ്ക്കണം

കഴിഞ്ഞ ദിവസം സുകുമാരൻ നായരെ പിന്തുണച്ചു ഗണേഷ് കുമാർ രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ കരയോഗം ഭാരവാഹിയുടെ പരസ്യ വിമർശനം. അയ്യപ്പഭക്തരെയും സമുദായത്തെയും ഒന്നടങ്കം അധിക്ഷേപിച്ച സുകുമാരൻ നായർ രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പരസ്യ പ്രതികരണത്തിന് പുറമേ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും മന്ത്രിക്കെതിരെയും പ്രദേശത്ത് ഫ്ലക്സുകളും ഉയർന്നിട്ടുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *