റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക (80) അന്തരിച്ചു

October 15, 2025 - 12:16 pm

കൊച്ചി| കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക (80) അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ 9 മണിയോടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുണ്ട് റെയില ഒടിങ്കയ്ക്ക്.

ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക. ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുണ്ട് റെയില ഒടിങ്കയ്ക്ക്. ആറു ദിവസം മുമ്പാണ് അദ്ദേഹം ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. മകളും കുടുംബാംഗങ്ങളും ഒടിങ്കയ്ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. റെയില ഒടിങ്ക 2008 മുതല്‍ 2013 വരെയാണ് കെനിയന്‍ പ്രധാനമന്ത്രിയായിരുന്നത്. 1992 മുതൽ 2023 വരെ പാർലമെന്റ് അം​ഗമായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *