റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പമ്പാ നദിയില്‍ കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം

October 24, 2025 - 6:14 am

വിതുര: പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം. ഒക്ടോബർ 13 നാണ്. മലഞ്ചരക്ക് വ്യാപാരിയുമായ മുഹമ്മദ് അനസിനെ (31) പമ്പാനദിയില്‍ കാണാതായത്. നാവികസേനയും സ്കൂബാടീമും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.

മുങ്ങിത്താഴ്ന്ന അനസിനെ രക്ഷപെടുത്താൻ സഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു.

വർഷങ്ങളായി അനസ് പത്തനംതിട്ടയില്‍ നിന്ന് അടയ്ക്ക വാങ്ങി വില്പന നടത്തുന്ന ആളാണ്. . അപകടദിവസവും പത്തനംതിട്ടയില്‍ നിന്ന് മടങ്ങവേ വൈകിട്ട് 5.30ഓടെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാഞ്ഞീറ്റുകര മൂഴിക്കല്‍കടവിനും തോട്ടാവള്ളി കടവിനും ഇടയില്‍ കുളിക്കാനിറങ്ങി. ശക്തമായ മഴയായതിനാല്‍ നദി നിറഞ്ഞൊഴുകുകയായിരുന്നു.നദിയില്‍ മുങ്ങിത്താഴ്ന്ന അനസിനെ രക്ഷപെടുത്താൻ സഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു.

11 ദിവസമായി .തിരച്ചില്‍ തുടരുകയാണ്.

അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും നദിയിലെ പാറക്കെട്ടുകളും ശക്തമായ അടിയൊഴുക്കും കാരണം അനസിനെ കണ്ടെത്താനായില്ല. 11 ദിവസമായി പ്രതികൂല കാലാവസ്ഥയെ അവഗണിച്ച്‌ തിരച്ചില്‍ തുടരുകയാണ്. സജിലയാണ് അനസിന്റെ ഭാര്യ. ആറും രണ്ടും വയസുള്ള മക്കളുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *