റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്.

October 31, 2025 - 11:10 am

കോട്ടയം|പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലെ താൽക്കാലിക ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്. ഒക്ടോബർ 31 വെളളിയാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾ ചേർന്ന് സംയുക്ത പരിപാടിക്കായി ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ആരുടെയും പരുക്ക് ഗുരുതരമല്ല.

വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ വിദ്യാർത്ഥികളാണ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നത്.വിദ്യാർത്ഥികളുടെ എണ്ണം എടുക്കുന്നതിനായി താൽക്കാലിക ഗ്യാലറിയിൽ കയറ്റി നിർത്തിയപ്പോഴാണ് ഗ്യാലറി തകർന്നു വീണത്. കാല് ഇടയിൽ കുരങ്ങി 15 ഓളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരെ പാലാ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ആയി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *