റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി ചെങ്കോടട്ട സ്പോടനം : മാരുതി സുസുക്കി ഈക്കോ വാൻ ചുവന്ന സിഗ്നലിലേക്ക് പതുക്കെ നീങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് ഡല്‍ഹി പോലീസ്

November 10, 2025 - 9:34 pm

.
 
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തില്‍ പോലീസിന്റെ ആദ്യ പ്രതികരണം പുറത്ത്. ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.55-ഓടെ ഒരു മാരുതി സുസുക്കി ഈക്കോ വാൻ ചുവന്ന സിഗ്നലിലേക്ക് പതുക്കെ നീങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ച തെന്ന് ഡല്‍ഹി പോലീസ് മേധാവി സതീഷ് ഗോള്‍ച്ച മാധ്യമങ്ങളോട് പറഞ്ഞു..”വൈകുന്നേരം 6.52-ഓടെ, പതുക്കെ നീങ്ങിയ ഒരു വാഹനം ചുവന്ന സിഗ്‌നലില്‍ നിര്‍ത്തി. ആ വാഹനത്തില്‍ ഒരു സ്‌ഫോടനം ഉണ്ടായി. ആ സമയം വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു. സ്‌ഫോടനം മൂലം സമീപത്തുള്ള വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു”, ഡല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഒന്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്,ആറോളം വാഹനങ്ങൾ പൂർണമായും തകർന്നു.

സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. മെട്രോ സ്റ്റേഷന് സമീപത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകരുകയും കാറുകള്‍ മീറ്ററുകൾ അകലേക്കുവരെ തെറിച്ചുപോകുകയും ചെയ്തതായും ദൃക്സാക്ഷികള്‍ പറഞ്ഞു. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. സ്പോടനത്തിൽ ആറോളം വാഹനങ്ങൾ പൂർണമായും തകർന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *