റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിയെ ഫെയ്സ്ബുക്കിലൂടെ അപമാനിച്ച യുറ്റ്യൂബർ അറസ്റ്റിൽ

December 5, 2025 - 7:53 am

 
തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച കോട്ടയം വേളൂർ പതിനഞ്ചിൽകടവ് ഭാഗം സ്വദേശി ജെറിൻ പി. (39) പൊലീസ് പിടിയിൽ. ബിഎൻഎസ് 64 മുതൽ 71 സെക്ഷൻ പ്രകാരം നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് കോട്ടയം സൈബർ ക്രൈം പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അതിജീവിതയെ നവംബർ 30ന് വൈകുന്നേരം വളരെ മോശമായും ലൈംഗികമായും പരാമർശിച്ച വീഡിയോ പ്രചരിപ്പിച്ച വോയിസ് ഓഫ് മലയാളി എന്ന ഫെയ്സ്ബുക്ക് പേജിൻ്റെ ഉടമയാണ് പ്രതി.

അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് വീഡിയോ ലിങ്ക്

വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിൽ നവംബർ 2നു ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് വീഡിയോ ലിങ്കിൻ്റെ യുആർഎൽ പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയും കൃത്യത്തിനുപയോഗിച്ച ഉപകരണവും കോട്ടയം സൈബർ പോലീസ് പരിധിയിൽ കണ്ടെത്തി കേസ് അവർക്ക് കൈമാറി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *