കട്ടപ്പന: ഡിസംബർ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പന നഗരസഭയിൽ 35 ൽ 20 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേക്ക്. എൽഡിഎഫ്ന് 13 സീറ്റിൽ തൃപ്തിപ്പെടേണ്ടിവന്നു, 2 സീറ്റ് നേടി എൻഡിഎ.
മുൻ ചെയർപേഴ്സന്മാരായ ജോയി വെട്ടിക്കുഴി, ഷൈനി സണ്ണി ചെറിയാൻ, ബീനാ ടോമി, വൈസ് ചെയർമാൻ കെ.ജെ ബെന്നി, എന്നിവർ യുഡിഎഫിൽനിന്ന് ജയിച്ച പ്രമുഖരിൽ പെടുന്നു.
എഐസിസി മെമ്പർ ഈ എം ആഗസ്തി സിപിഎം ലെ സി.ആർ മുരളിയോട് പരാജയപ്പെട്ടു. എൽഡിഎഫിൽ വി.ആർ.സജി, കെപി സുമോദ് എന്നിവർ ജയിച്ച പ്രമുഖരിൽ പെടുന്നു.
