റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയിലെ മാലിന്യ കൂമ്പാരത്തില്‍ യുവതിയുടെ മൃതദേഹം;പോലീസ് അന്വേഷണം തുടങ്ങി

December 29, 2025 - 5:40 am

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ മാലിന്യ കൂമ്പാരത്തില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 22നും-25 നും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പോലീസ് പറയുന്നു. നോയിഡയിലെ സെക്ടര്‍ 142 ല്‍ മാലിന്യ കൂമ്പാരത്തില്‍ കൈകാലുകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം തുടങ്ങി

സംഭവം കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാതിരിക്കാന്‍ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. യുവതിയെ തിരിച്ചറിയാന്‍ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം തുടങ്ങി .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *