റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടലിൽവീണ പന്തെടുക്കുന്നതിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം

January 15, 2026 - 5:15 am

.
പൂന്തുറ: തിരുവനന്തപുരത്ത് പൂന്തുറയിൽ കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. പൂന്തുറ ടിസി 69/1647-ൽ അന്തോണിയടിമയുടെയും സ്മിതയുടെയും മകൻ എ.എസ്. അഖിൽ (11) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കടലിലേക്ക് വീണ ബോൾ എടുക്കുന്നതിനിടയിൽ തിരയിൽ പെട്ടുപോവുകയായിരുന്നു. 2026 ജനുവരി 14 ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൂന്തുറ സെന്റ് തോമസ് പളളിക്ക് സമീപത്തെ കടലിലായിരുന്നു അപകടം സെന്റ്തോമസ് എച്ച്എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഖിൽ.. കടലിൽ വീണ ബോൾ എടുക്കുന്നതിനിടയിൽ പെട്ടെന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ടായിരുന്നു അപകടമെന്ന് നാട്ടുകാരായ മത്സ്യത്തൊളികൾ പറഞ്ഞു.

ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തിൽപെട്ട മറ്റ് രണ്ട് കുട്ടികളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. അഖിലിനെ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒടുവിൽ ബീമാപള്ളിയിലുള്ള ചിപ്പിതൊഴിലാളികളെയും മുങ്ങൽ വിദഗ്ധരെയും എത്തിച്ച് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്ഥലതെത്തി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *