റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടര വയസ്സുകാരി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമല്‍ ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ വാരിയര്‍

February 23, 2026 - 11:14 am

തിരുവനന്തപുരം| കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമല്‍ ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ വാരിയര്‍. കുത്തിവെപ്പ് മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നെന്നും അരുണ്‍ വാരിയര്‍ പറഞ്ഞു. കാട്ടാക്കട മമല്‍ ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്.

ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആവര്‍ത്തിക്കുകയാണ് . കുടുംബം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുട്ടിക്ക് അഡ്രിനാലിന്‍ നല്‍കി. നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് നേരിയ പള്‍സ് ഉണ്ടായിരുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ മമല്‍ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആവര്‍ത്തിക്കുകയാണ് കുട്ടിയുടെ കുടുംബം. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആര്യനാട് പോലീസ് കേസെടുത്തിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. .

ഇവരുടെ ഇരട്ടക്കുട്ടികളില്‍ ഒന്നാണ് ഐഷ. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യില്‍ രണ്ട് കുത്തിവെപ്പുകള്‍ നല്‍കുകയായിരുന്നു. കുത്തിവെപ്പ് നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതയായി.പിന്നാലെ കുട്ടിയെ ഡോക്ടര്‍മാരും നേഴ്സും ചേര്‍ന്ന് നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചു. ഐഷ ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും. നെയ്യാര്‍ മെഡിസിറ്റിയില്‍ നിന്ന് മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *