റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘പ്ലാനറ്ററി പരേഡ്’ എന്ന് ശാസ്ത്രലോകം വിളിക്കുന്ന അപൂർവ്വ പ്രതിഭാസം ഇന്ന് മാനത്ത് തെളിയും : നാസ

February 28, 2026 - 6:15 am

കോഴിക്കോട് | ആറ് ഗ്രഹങ്ങൾ ഒരേസമയം മാനത്ത് തെളിയുന്നു. ‘പ്ലാനറ്ററി പരേഡ്’ എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഈ അപൂർവ്വ പ്രതിഭാസം ഫെബ്രുവരി 28 ശനിയാഴ്ച വൈകുന്നേരം ദൃശ്യമാകുമെന്ന് നാസ അറിയിച്ചു. ബുധൻ, ശുക്രൻ, നെപ്റ്റ്യൂൺ, ശനി, യുറാനസ്, വ്യാഴം എന്നീ ഗ്രഹങ്ങളാണ് ഇന്ന് സൂര്യാസ്തമയത്തിന് ശേഷം ആകാശത്ത് അണിനിരക്കുന്നത്.

നാല് ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും.

ഗ്രഹങ്ങളുടെ ഭ്രമണപഥത്തിലെ പ്രത്യേക ക്രമീകരണം മൂലമാണ് ഇവ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരേ വരിയിൽ നിൽക്കുന്നതായി അനുഭവപ്പെടുന്നത്. ഇതിൽ നാല് ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. എന്നാൽ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെ കാണാൻ ബൈനോക്കുലറോ ടെലിസ്കോപ്പോ ആവശ്യമാണ്. ബുധൻ, ശുക്രൻ, ശനി, നെപ്റ്റ്യൂൺ എന്നിവ പടിഞ്ഞാറൻ ചക്രവാളത്തിന് താഴെയായാണ് കാണപ്പെടുക. ചക്രവാളം വ്യക്തമായി കാണാവുന്ന ഉയർന്ന സ്ഥലങ്ങളിൽ നിന്ന് നോക്കിയാൽ ഇവയെ വേഗത്തിൽ തിരിച്ചറിയാം.

സൂര്യാസ്തമയത്തിന് ശേഷം ഏകദേശം അരമണിക്കൂർ കഴിയുന്നതോടെ ഈ കാഴ്ചകൾ ആശ്വദിക്കാം.

വ്യാഴം മിഥുനം രാശിയിൽ വളരെ തിളക്കത്തോടെ ദൃശ്യമാകും എന്നതിനാൽ നഗരങ്ങളിൽ ഉള്ളവർക്കും ഇത് എളുപ്പത്തിൽ കാണാൻ സാധിക്കും. യുറാനസ് ഇടവം രാശിയിലാണ് ദൃശ്യമാകുക. സൂര്യാസ്തമയത്തിന് ശേഷം ഏകദേശം അരമണിക്കൂർ കഴിയുന്നതോടെ ഈ കാഴ്ചകൾ ആസ്വദിച്ചു തുടങ്ങാം. ആകാശത്ത് ഗ്രഹങ്ങൾ അണിനിരക്കുന്ന ഈ അത്ഭുത പ്രതിഭാസം കാണാൻ തെളിഞ്ഞ കാലാവസ്ഥയും തടസ്സങ്ങളില്ലാത്ത പടിഞ്ഞാറൻ ചക്രവാളവുമാണ് അനുയോജ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *