റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരോഗ്യമന്ത്രിക്ക് പൂർണവിശ്രമം നിർദേശിച്ച് ഡോക്ടർമാർ : മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവെച്ചു

February 28, 2026 - 7:02 am

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദേശാനുസരണം ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. കുറച്ചുദിവസത്തേക്ക് പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ . .നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണ് മന്ത്രി.

നാല് ദിവസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും മന്ത്രിക്ക് വേദന ഉണ്ടായിരുന്നു. നിലവിൽ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ല എന്ന് കഴിഞ്ഞ ദിവസത്തെ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ നാല് ദിവസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ മന്ത്രിക്ക് നിർദേശിച്ചിട്ടുള്ളത്. മരുന്നുകൾ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഫോളോ അപ്പ് ചികിത്സ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *