റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക് താരങ്ങള്‍ക്ക് വിസ ലഭിക്കും

April 18, 2021 - 12:21 pm

മുംബൈ: ഒക്ടോബര്‍, നവമ്പര്‍ മാസങ്ങളിലായി നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ പാകിസ്താന്‍ താരങ്ങള്‍ക്കു വിസ അനുവദിക്കും.

കേന്ദ്ര സര്‍ക്കാര്‍ പാക് താരങ്ങള്‍ക്കു വിസ അനുവദിക്കാമെന്നു സമ്മതിച്ചതായി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം 2012 നു ശേഷം ഇന്ത്യാ-പാക് പരമ്പരകള്‍ നടന്നിട്ടില്ല. പാകിസ്താന്‍ ആരാധകര്‍ക്കു വിസ നല്‍കുന്നതില്‍ തീരുമാനമായില്ലെന്നും ജയ് ഷാ വ്യക്തമാക്കി.ലോകകപ്പിന് ഒന്‍പത് വേദികള്‍ ഒരുക്കാന്‍ ബി.സി.സി.ഐ. തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോണ്‍ഫെറന്‍സിനു ശേഷമാണു ധാരണയായത്. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളുരു, ഹൈദരാബാദ്, ധര്‍മശാല, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളാണു വേദികള്‍.

ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും. ആദ്യം ആറ് വേദികളിലായി ലോകകപ്പ് നടത്താനാണ് ആലോചിച്ചത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ വേദിയാകാന്‍ താല്‍പര്യപ്പെട്ടതോടെയാണ് എണ്ണം കൂട്ടാന്‍ ഒരുങ്ങൂന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *