ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം ഓക്സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കേരളത്തിന്റെ ഓക്സിജന്‍ ഉത്പാദനത്തെ പ്രകീര്‍ത്തിച്ച് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി. ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ചുള്ള ഏപ്രിൽ 23 ന്റെ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ദീര്‍ഘവീക്ഷണത്തെ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടുള്ളത്.
കേരളം രാജ്യം നിലവില്‍ നേരിടുന്ന അവസ്ഥയെ മുന്‍കൂട്ടി കണ്ടെന്നും അതിനാല്‍ അവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘തെക്കേ സംസ്ഥാനമായ കേരളം ആവശ്യം സസൂക്ഷ്മം നിരീക്ഷിച്ച് കേസുകളില്‍ വരാവുന്ന വര്‍ദ്ധന കണക്കിലെടുത്ത് ആസൂത്രണം ചെയ്ത് വിതരണം ഉയര്‍ത്തി. ഇപ്പോള്‍ അധികമുള്ള ഓക്സിജന്‍ കേരളം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുകയാണ്’, റിപ്പോര്‍ട്ടില്‍ പറയുന്നു.
