അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: വാക്‌സിനേഷന് ആധാര്‍ തന്നെ നിര്‍ബന്ധമില്ല

May 20, 2021 - 4:39 pm

മലപ്പുറം: കോവിഡ് വാക്‌സിനേഷന് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ആധികാരിക രേഖകള്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തുമ്പോള്‍ ഹാജരാക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ലഭിക്കുക. പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ രജിസ്‌ട്രേഷന് തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *