റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളടക്കം എയര്‍ ഇന്ത്യയിലെ 45 ലക്ഷം യാത്രക്കാരുടെ ഡേറ്റ ചോര്‍ന്നു

May 22, 2021 - 1:07 pm

ന്യൂഡല്‍ഹി: 45 ലക്ഷം എയര്‍ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. പേര്, ജനന തിയ്യതി, കോണ്‍ടാക്ട് വിവരം, ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, ടിക്കറ്റ് വിവരങ്ങള്‍ അടക്കമുള്ള 10 വര്‍ഷത്തെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. 2011 ആഗസ്ത് 26 മുതല്‍ 2021 ഫെബ്രുവരി മൂന്നുവരെയുള്ള ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. 10 വര്‍ഷം എയര്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് പ്രാഥമിക വിവരമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഡാറ്റ ചോര്‍ച്ച നടന്നുവെന്ന വിവരം എയര്‍ ഇന്ത്യ യാത്രക്കാരെ ഇ- മെയില്‍ വഴി അറിയിക്കുകയായിരുന്നു.എയര്‍ ഇന്ത്യയ്ക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപറേറ്ററായ സീത എന്ന കമ്പനിയാണ് സൈബര്‍ ആക്രമണത്തിനിരയായത്. സംഭവം നടന്ന് മൂന്നുമാസത്തിനു ശേഷമാണ് ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് എയര്‍ ഇന്ത്യ വിവരം പുറത്തുവിടുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *