റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഗ്യൂറോ സിറ്റിയുടെ പടിയിറങ്ങി

May 25, 2021 - 12:41 pm

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇരട്ടഗോളടിച്ച് അവസാന മത്സരത്തില്‍ നിറഞ്ഞ സംതൃപ്തിയോടെ സെര്‍ജിയോ അഗ്യൂറോ വിട പറഞ്ഞു. എവര്‍ട്ടണിനെതിരായ അവസാന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രണ്ടു ഗോളുകള്‍ അടിച്ചാണ് അര്‍ജന്റീനയുടെ സൂപ്പര്‍താരം വിടപറയുന്നത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചുഗോളിനു വിജയിക്കുകയും ചെയ്തു.
പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി അഗ്യൂറോ. താരത്തിന്റെ പേരില്‍ 184 ഗോളുകളാണുള്ളത്. ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍താരം വെയ്ന്‍ റൂണിയുടെ റെക്കോഡാണ് അഗ്യൂറോ തകര്‍ത്തത്. ഇനി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലാകും അഗ്യൂറോ കളിക്കുകയെന്നു സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *