റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്ക്‌ അക്കൗണ്ടിലെ പണം വീട്ടിലെത്തിക്കാന്‍ നടപടിയുമായി തപാല്‍ വകുപ്പ്‌

May 27, 2021 - 9:42 am

തിരുവനന്തപുരം: തപാല്‍ വകുപ്പുമായി സഹകരിച്ച്‌ ആധാര്‍ എനേബിള്‍ഡ്‌ പെയ്‌മെന്റ് സര്‍വീസ്‌ എന്ന പദ്ധതിക്ക്‌ തുടക്കമായി. ആധാറും മൊബൈല്‍ നമ്പറും ബന്ധപ്പിച്ചിട്ടുളള ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്നും പണം പോസ്‌റ്റ്‌ ഓഫീസ്‌ മുഖാന്തിരം വീട്ടിലെത്തിക്കുന്ന പദ്ധതിയാണിത്‌. ബാങ്കുകളിലെയും എടിഎമ്മുകളിലേയും തിരക്കുകുറക്കാന്‍ ഉദ്ദേശിച്ചാണ്‌ പദ്ധതി.

പണം പിന്‍വലിക്കേണ്ടവര്‍ പോസ്‌റ്റോഫീസില്‍ വിവരം അറിയിച്ചാല്‍മതി. പോസ്റ്റ്‌ ഓഫീസ്‌ ഉദ്യോഗസ്ഥന്‍ തുകയുമായി വീട്ടിലെത്തും. ബയോമെട്രിക്ക്‌ സംവിധാനം ഉപയോഗിച്ച്‌ വിരടയാളം പതിച്ചായിരുിക്കും പണം കൈമാറുക സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കുന്നില്ല എന്നതും സേവനത്തിന്‍റെ പ്രത്യേകതയാണ്‌. തപാല്‍ വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യാപോസ്‌റ്റ് പെയ്‌മെന്റ് ബാങ്ക്‌ സംവിധാനത്തിലൂടെയാണ്‌ പണം തപാല്‍ വകുപ്പ്‌ നല്‍കുന്നത്‌.

ഉപങോക്താവ്‌ ചെയ്യേണ്ടത് സേവനം ലഭ്യമാക്കാനായി വീട്ടിലെത്തുന്ന തപാല്‍ ജീവനക്കാരന്‌ പേരും, മൊബൈല്‍ നമ്പരും ആധാര്‍ നമ്പരും നല്‍കുക . ശേഷം ലഭിക്കുന്ന ഒടിപി അദ്ദേഹത്തിന്‌ കൈമാറുക. തുടര്‍ന്ന്‌ ബയോമെട്രിക്‌ സ്‌കാനിംഗ്‌ വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞ്‌ പണം കൈമാറുന്നു. പണം പിന്‍വലിക്കാനായി ഉപഭോക്താക്കള്‍ക്ക്‌ അടുത്തുളള പോസ്‌റ്റോഫീസുമായോ, ഓരോ തപാല്‍ ഡിവിഷനിലും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ ലൈനുമായോ ബന്ധപ്പെടാവുന്നതാണ്‌. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയുളള ഡിവിഷനുകളിലായി ലക്ഷത്തില്‍ പരം ആളുകള്‍ ഇതിനോടകം ഈ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.

പതിനായിരം രൂപയാണ്‌ ഈ സംവിധാനത്തിലൂടെ പരമാവധി പിന്‍വലിക്കാവുന്നത്‌. സഹകരണ ബാങ്കുകള്‍ ഇതിലുള്‍പ്പെടില്ല . കോവിഡ്‌ സാഹചര്യത്തില്‍ വീട്ടിലെത്തുന്ന തപാല്‍ ജീവനക്കാരന്‍ ഹാന്‍ഡ്‌ സാനിറ്റയിസര്‍ മാസ്‌ക്‌ ഉള്‍പ്പടെയുളള മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും എത്തുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *