റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആയിരം രൂപക്കുമുകളിലുളള ബില്ലുകള്‍ ഇനി ഓണ്‍ലൈനില്‍

May 29, 2021 - 3:31 pm

തിരുവനന്തപുരം.: ആയിരം രൂപക്കുമുകളിലുളള വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴിമാത്രം അടക്കാന്‍ സാധിക്കുന്ന വിധത്തിലേക്കുമാറ്റാന്‍ തീരുമാനം. ആദ്യ ഒന്നുരണ്ടുതവണ ബില്‍ അടക്കാന്‍ അനുവദിക്കും. എന്നാല്‍ തീരുമാനം പൂര്‍ണമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആയിരത്തിനു മുകളിലുളള തുക ക്യാഷ്‌ കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ സോഫ്‌റ്റ്‌റ്വെയറില്‍ മാറ്റം വരുത്താനാണ്‌ വൈദ്യുതി വകുപ്പിന്റെ നീക്കം.

ഇതിലൂടെ ഗാര്‍ഹികോപയോക്താക്കളില്‍ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക്‌ എത്തുന്നത്‌ തടയാന്‍ കഴിയും. വൈദ്യുതി ബോര്‍ഡിലെ കാഷ്യര്‍മാരെ ഇതിനനുസരിച്ച് പുനര്‍ വിന്യസിക്കാനും ബോര്‍ഡ്‌ നിര്‍ദ്ദേശിച്ചു. പുതിയ തീരുമാനത്തിലൂടെ രണ്ടായിരത്തോളം വരുന്ന കാഷ്യര്‍ തസ്‌തിക പകുതിയായി കുറക്കാന്‍ കഴിയും. വൈദ്യുതി ബോര്‍ഡിലെ വിവിധ തസ്‌തികകളിലേക്കുളള അഞ്ഞൂറ്റി എഴുപത്തിമൂന്നുപേര്‍ ഈ മാസം വിരമിക്കും. ഒഴിവുവരുന്ന തസ്‌തികകളിലേക്ക്‌ കാഷ്യര്‍മാര്‍ക്ക്‌ പ്രമോഷന്‍ ലഭിക്കാനുളള സാധ്യതയുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *