ന്യൂഡല്‍ഹി: രാജ്യത്ത് ഗ്രാമീണ മേഖലയിലെ ആളുകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വേഗത്തില്‍ നഗരത്തിലെ ആളുകള്‍ക്ക് കോവിഡ് -19 ഷോട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഡാറ്റ. ഇത് രാജ്യത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിലെ വര്‍ദ്ധിച്ചുവരുന്ന അസമത്വത്തിന്റെ പ്രതീകമാണ്.ഇന്ത്യയിലെ വികസിതമായ 114 ജില്ലകളിലെ ഏകദേശം 176 ദശലക്ഷം (17.6 കോടി) ആളുകളില്‍ 23 ദശലക്ഷം (2.3 കോടി) ഡോസുകള്‍ നല്‍കി.ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, താനെ, നാഗ്പൂര്‍ എന്നീ ഒന്‍പത് പ്രധാന നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡോസുകള്‍ നല്‍കിയിരിക്കുന്നത്. 45 വയസ്സിന് താഴെയുള്ള മുതിര്‍ന്നവര്‍ക്ക് സ്വകാര്യമായി വാക്‌സിനുകള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഈ അസമത്വം കൂടുതല്‍ ശക്തമായി. നഗരങ്ങളില്‍ മാത്രം ശൃംഖലകളുള്ള സ്വകാര്യആശുപത്രികളിം നഗരങ്ങളിലെ താമസക്കാരെ ലക്ഷ്യമിട്ടു. മെയില്‍ നാല് ആഴ്ചകളില്‍, ഈ ഒമ്പത് നഗരങ്ങളിലും അത്രയും എണ്ണം ഗ്രാമീണ ജില്ലകളില്‍ നല്‍കിയതിനേക്കാള്‍ 16 ശതമാനം കൂടുതല്‍ ഡോസുകള്‍ നല്‍കിയതായി സര്‍ക്കാരിന്റെ കോ-വിന്‍ വാക്‌സിനേഷന്‍ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു.ഇന്ത്യയിലെ സമ്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഗ്രാമീണ പടിഞ്ഞാറന്‍ ജില്ലയായ സതാരയില്‍ നിന്നുള്ള 38 കാരനായ കര്‍ഷകനായ അതുല്‍ പവാര്‍ പറഞ്ഞു, ”നഗരത്തിലെ എന്റെ സുഹൃത്തുക്കള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പ് നല്‍കി. ‘ഞാന്‍ പണമടയ്ക്കാന്‍ തയ്യാറാണ്, പക്ഷേ ഡോസുകള്‍ ലഭ്യമല്ല, ലോക്ക്ഡൗണ്‍ കാരണം ജില്ലാ അതിര്‍ത്തികള്‍ അടച്ചിരിക്കുന്നു. ഇതൊരു ഉദാഹരണം മാത്രമാണ്. രാജ്യത്തെ 80 ശതമാനത്തോളം ജില്ലകളിലും പൊതുമേഖലയിലൂടെയാണ് 95 ശതമാനം വാക്‌സിനും വിതരണം ചെയ്യപ്പെട്ടതെന്നും കണക്കുക സൂചിപ്പിക്കുന്നു. രാജ്യത്തെ പകുതിയോളം ജില്ലകളിലും ഒരു ശതമാനത്തിലും താഴെയാണ് സ്വകാര്യ മേഖലയുടെ പങ്ക്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലകളിലുമാണ് സ്വകാര്യമേഖല വഴിയുള്ള വാക്‌സിന്‍ വിതരണം ഏറ്റവും പിന്നില്‍.ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളാണ് പണം വാങ്ങിയുള്ള വാക്‌സിനേഷനില്‍ ഏറ്റവും മുന്നില്‍. അതേസമയം, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
