ലോകസഭാ മണ്ഡലത്തിൽ ഹൈബി ഈഡൻ എം പി യുടെ നേതൃത്വത്തിൽ നടത്തിവരുന്ന മരുന്ന് വിതരണത്തിൽകോവിഡ് രോഗികൾക്ക് ആവശ്യമായ വിറ്റാമിൻ മരുന്നുകളും പൾസ് ഓക്സിമീറ്റർ ഉൾപ്പെടെയുള്ള സഹായങ്ങളുമായി നടൻ മമ്മൂട്ടി എത്തി . രമേശ് പിഷാരടിക്കൊപ്പം എത്തിയാണ് മമ്മൂട്ടി സഹായങ്ങൾ കൈമാറിയത്.
ഹൈബി ഈഡൻ എം പി യുടെ കുറിപ്പ് ഇങ്ങനെ ..
എറണാകുളം പാർലമെൻറ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടി . കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വിറ്റാമിൻ മരുന്നുകൾ പ്രതിരോധ പ്രവർത്തകർക്ക് ആവശ്യമായ പൾസ് ഓക്സിമീറ്ററുകൾ സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി.
40 ദിവസം പിന്നീടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റ സ്വകാര്യ അഹങ്കാരം നൽകിയ പിന്തുണ പദ്ധതിക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു .പ്രിയ മമ്മൂക്ക ഹൃദയം നിറഞ്ഞ നന്ദി.
