ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 07/06/21 തിങ്കളാഴ്ച വൈകിട്ട് 5 മണിക്കു രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍-മെയ് മാസങ്ങളിലെ മാരകമായ കുതിച്ചുചാട്ടത്തിനു ശേഷം കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയും രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കര്‍ശനമായ ലോക്ഡൗണ്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നയത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
