റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശ്വാസം: രാജ്യത്തു ഇന്ന് കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് താഴെ, രണ്ട് മാസത്തിലിതാദ്യം

June 8, 2021 - 1:18 pm

ന്യൂഡൽഹി: ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്കുകൾ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 86,948 ആണ്. 2,123 പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു.

പ്രതിദിന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 94.29 ശതമാനമായി ഉയരുകയും ചെയ്തു. 13,03,702 പേരാണ് നിലവിൽ രാജ്യത്തു ചികിത്സയിൽ ഉള്ളത്.

അതേസമയം ഇന്ത്യയിൽ കൊറോണ വൈറസിന്റെ പുതിയ പുതിയൊരു വകഭേദം കണ്ടെത്തി. B.1.1.28.2 എന്ന വകഭേദം ആണ് കണ്ടെത്തിയത്. വിദേശത്തു നിന്ന് എത്തിയവരിൽ ആണ് കണ്ടെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *