അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: വനമിത്ര പുസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

June 10, 2021 - 4:09 pm

മലപ്പുറം: 2021 വര്‍ഷത്തില്‍ ജില്ലയിലെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.

വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇതിനായി ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ലഘു കുറിപ്പും ഫോട്ടോയും സഹിതം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എന്‍.സി), സാമൂഹ്യ വനവത്ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ജൂലൈ 15നകം സമര്‍പ്പിക്കണം. ഫോണ്‍: 0483 2734803, 8547603857, 8547603864.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *