അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം

June 10, 2021 - 3:47 pm

മലപ്പുറം: ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം – വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക. സഹായത്തിന് താല്‍പ്പര്യമുള്ളവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എന്‍.സി), സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ജൂലൈ 30 നകം സമര്‍പ്പിക്കണം.

മുന്‍ വര്‍ഷങ്ങളില്‍ ധന സഹായം ലഭിച്ച കാവുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷാ ഫോം വനം വകുപ്പ് വെബ്‌സൈറ്റില്‍ നിന്നോ മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷണല്‍ ഓഫീസില്‍ നിന്നോ ലഭിക്കും. വെബ് സൈറ്റ്: www.forest.kerala.gov.in. ഫോണ്‍: 0483 2734803, 8547603857, 8547603864.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *