റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൂപ്പുകുത്തി അദാനി ഓഹരികള്‍

June 15, 2021 - 10:20 am

മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന്റെ(എന്‍.എസ്.ഡി.എല്‍) വിപണികളിലെ ഇടപെടലില്‍ തകര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹിരികള്‍. മൂന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപസ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ എന്‍.എസ്.ഡി.എല്‍. ഇന്നലെ മരവിപ്പിച്ചത്. വിവരം പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു. കള്ളപ്പണംതടയല്‍ (പി.എം.എല്‍.എ) നിബന്ധനപ്രകാരം വിദേശ നിക്ഷേപകര്‍ ആവശ്യമായ രേഖകള്‍ നല്‍കാത്തതാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കാരണം. അദാനി പോര്‍ട്സ് ഓഹരികള്‍ 9.26 ശതമാനം താഴ്ന്ന് 762ലും അദാനി പവര്‍ ഓഹരികള്‍ 4.99 ശതമാനം കുറഞ്ഞ് 140.90ലും അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ 1,212.90ലും അദാനി എന്റര്‍പ്രൈസ് ഓഹരികള്‍ 6.25 ശതമാനം ഇടിഞ്ഞ് 1,501.45ലും അദാനി ഗ്യാസ് ഓഹരികള്‍ 5.00 ശതമാനം താഴ്ന്ന് 1,544.90ലുമാണു വ്യാപാരം അവസാനിപ്പിച്ചത്.

ആല്‍ബുല ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എ.പി.എം.എസ്. ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ കമ്പനികള്‍ക്കെല്ലാമായി അദാനി ഗ്രൂപ്പില്‍ 43,500 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *