റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: കോവിഡാനന്തര ഹോമിയോപതി ചികിത്സാ കേന്ദ്രം തുറന്നു

June 19, 2021 - 6:42 pm

തൃശ്ശൂർ: പാറളം വെങ്ങിണിശ്ശേരി ഹോമിയോപ്പതി ആശുപത്രിയിൽ കോവിഡ് 19 ബാധിതരായുള്ള രോഗികൾക്ക് കോവിഡാനന്തര ഹോമിയോ ചികിത്സാ കേന്ദ്രം തുറന്നു. ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയേങ്ങാട്ടിൽ നിർവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. പാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം അനിത മണി, പഞ്ചായത്ത് വികസന സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. മെഡിക്കൽ ഓഫീസർ സ്മിതാ വിൽസ് സ്വാഗതവും ഷൈനി സുരേഷ് നന്ദിയും പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *