ലക്ഷദ്വീപ്: രാജ്യദ്രോഹ കേസില്‍ ഐഷാ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി.2021 ജൂണ്‍ 23ന് രാവിലെ 10.30ന് കവരത്തി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത് വിട്ടയച്ച ഐഷയോട് മൂന്നുദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ പ്രാവശ്യം ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് ചോദ്യം ചെയ്‌തത് . മൂന്നര മണിക്കൂര്‍ സമയം പോലീസ് ചോദ്യം ചെയ്‌തിരുന്നു. വൈകിട്ട് നാലുമണിയോടെ അഭിഭാഷകനൊപ്പമാണ് അവര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്.
ലക്ഷ ദ്വീപിലെ കോവിഡ് വ്യാപനത്തിന്റെ കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോ വെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞുവെന്നാണ് അവര്‍ക്കെതിരെയുളള കേസ് . ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങളടക്കം കാണിച്ചുകൊണ്ടായിരുന്നു മൊഴിയെടുക്കല്‍ . എന്തുതെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയതെന്ന് പോലീസ് ആരാഞ്ഞു. എന്നാല്‍ മനഃപൂര്‍വമായിരുന്നില്ലെന്നും നാക്കുപിഴയായിരുന്നുവെന്നും പിറ്റേദിവസം തന്നെ തിരുത്തിയിരുന്നുവെന്നുമാണ് ഐഷാ സുല്‍ത്താന മൊഴി നല്‍കിയത്.
മൊഴി വിശദമായി പഠുിച്ചശേഷം തുടര്‍ നടപടി എന്തുവേണമെന്ന് ആചോചിക്കാനാണ് പോലീസ് തീരുമാനം. ഇതിനാണ് മൂന്നുദിവസം കൂടി ദ്വീപില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നത്. നിയമോപദേശത്തിന്റെ കൂടെ പാശ്ചാത്തലത്തിലാകും തുര്‍ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
