മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ രണ്ടാം നിലയില്‍നിന്നും കാല്‍വഴുതി കിണറ്റിലേക്കുവീണ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ജുഗുല്‍ (30) ആണ് മരിച്ചത്. 2021 ജൂണ്‍ 26 ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. പോത്തുകുണ്ടിലെ വേങ്ങശേരി കുഞ്ഞിമുഹമ്മദിന്റെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ജുഗുല്‍. രണ്ടാം നിലയുടെ പുറംഭാഗത്ത് നിലയിട്ട സിമന്റ് പൂശുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. വീഴുന്നതിനിടെ വീടിന്റെ സണ്‍ഷെയിഡില്‍ തലയിടിച്ച് 80 അടിയോളം താഴ്‌ചയും 8 അടിയോളം വെളളവുമുളള കിണറ്റിലേക്ക് വീഴുകയായിരുന്നു.
സഹ തൊഴിലാഴികളും അയല്‍ക്കാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായെങ്കിലും കിണറ്റില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്നത് തടസമായി. തുടര്‍ന്ന് വിവരമറിഞ്ഞത്തിയ അഗ്നിശമന സേനയാണ് ഇദ്ദേഹത്തെ കിണറിന് പുറത്തെത്തിച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജാബിര്‍, പി മുഹമ്മദ് ഷിബിന്‍ എന്നിവര്‍ ബ്രീത്തിംഗ് അപ്പാരറ്റസ് സെറ്റ് ധരിച്ച് കിണറ്റില്‍ ഇറങ്ങി ചെയര്‍നോട്ടിന്റെ സഹായത്തോടെ ആളിനെ കിണറിന് പുറത്തെത്തിക്കുകയായിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീനവന്‍ രക്ഷിക്കാനായില്ല.
സ്‌റ്റേഷന്‍ ഓഫീസര്‍ കെ ഗഫൂറിന്‍റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.പ്രതീഷ്, സേനാംഗങ്ങളായ കെ.പിഷാജു, എ.ലിജു,എം തസ്ലീം,മനോജ് മുണ്ടക്കാട്, എന്‍.ഗോപാലകൃഷ്‌ണന്‍, കെ.നവീന്‍, ഹോംഗാര്‍ഡുമാരായ കെകെ.ബാലചന്ദ്രന്‍, ഉണ്ണികൃഷ്‌ണന്‍, ടി.കൃഷ്‌ണകുമാര്‍, സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരായ മുഹമ്മദ് അമ്പലക്കുത്ത് ,ഷിജു കോലേരി, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
