റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പിക് യോഗ്യത നേടി മാന പട്ടേൽ

July 2, 2021 - 4:59 pm

ടോക്യോ ഒളിമ്പിക് യോഗ്യത നേടി വീണ്ടുമൊരു ഇന്ത്യൻ താരം. ഒളിമ്പിക്സിലേക്ക് നീന്തൽക്കുളത്തിൽ നിന്നും യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവുമായാണ് 21വയസ്സുകാരി അഹ്മദാബാദ് സ്വദേശിനിയായ മാന പട്ടേൽ ടോക്യോയിലേക്ക് പോകുന്ന ഇന്ത്യൻ സംഘത്തിലേക്ക് നീന്തിക്കയറിയിരിക്കുന്നത്.

ഒളിമ്പിക്സ് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ നീന്തൽ താരമാണ് ഈ 21കാരി. നേരത്തെ മലയാളി താരം സാജൻ പ്രകാശ്, ശ്രീഹരി നടരാജ് എന്നിവരും ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയിരുന്നു.

കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു മാനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ദേശീയ ഗെയിംസിൽ 50 മീറ്റർ, 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ സ്വർണം നേടിയിട്ടുള്ള മാനയുടെ പേരിലാണ് ബാക്ക്‌സ്‌ട്രോക്കിൽ നിലവിലെ ദേശീയ റെക്കോർഡും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *