റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ ചോരകുഞ്ഞിന്‌ പുതുജീവന്‍

July 5, 2021 - 8:10 pm

കുമളി: മരിച്ചെന്ന്‌ കരുതി ആശുപത്രിയില്‍ നിന്നും കൊടുത്തുവിട്ട ചോരക്കുഞ്ഞ്‌ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അനങ്ങി. സങ്കടത്തിലായിരുന്ന വീട്ടുകാര്‍ നോക്കിയപ്പോള്‍ കുഞ്ഞിന്‌ ജീവന്റെ തുടിപ്പ്‌. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തമിഴ്‌നാട്‌ പെരിയകുളം സ്വദേശിയായ പിളവല്‍ രാജിന്റെ ഭാര്യ ആരോഗ്യ 2021 ജൂലൈ ആറിന്‌ പുലര്‍ച്ചെ മൂന്നരയോടെയാണ്‌ പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. ഗര്‍ഭത്തിന്റെ ആറാം മാസമായിരുന്നു പ്രസവം. കുഞ്ഞിന്‌ 700 ഗ്രാം തൂക്കമുണ്ടായിരുന്നു.

പ്രസവശേഷം രാവിലെ എട്ടരയോടെ ആശുപത്രി അധികൃതര്‍ പിളവല്‍രാജിനെ വിളിച്ച് കുട്ടി മരിച്ചുപോയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ മൂടിയുളള ഒരു പ്ലാസ്റ്റിക്ക്‌ ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്ക്‌ കൊടുത്തുവിട്ടു. വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റില്‍ നിന്നെടുത്ത്‌ സംസ്‌കാര ശുശ്രൂഷക്കുശേഷം പെട്ടി അടക്കാന്‍ തുടങ്ങുമ്പോഴായിരുന്നു കുഞ്ഞിക്കൈകള്‍ ചലിച്ചത്‌. കുട്ടി ഇപ്പോള്‍ തേനി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്‌. ആശുപത്രിയില്‍ വീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ തേനി മഡിക്കല്‍ കോളേജ്‌ ഡീന്‍ ഡോ. ബാലാജി നാഥാന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *