റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാം തരംഗം തടയാന്‍ ദിവസം 86 ലക്ഷം പേര്‍ക്ക് വേണം വാക്‌സീന്‍; നിലവില്‍ 40 ലക്ഷം

July 7, 2021 - 12:30 pm

ന്യൂഡല്‍ഹി∙ കോവിഡ് മൂന്നാം തരംഗം നേരിടാനുളള ജാഗ്രതയിലാണ് രാജ്യം. എന്നാല്‍ ഇപ്പോഴത്തെ നിരക്കിലുള്ള വാക്‌സിനേഷന്‍ മൂന്നാം തരംഗം ചെറുക്കാന്‍ പര്യാപ്തമാണോ എന്ന ആശങ്കയിലാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍.

മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കണമെങ്കില്‍ 130 കോടി ജനസംഖ്യയുടെ അറുപതു ശതമാനത്തിനെങ്കിലും രണ്ട് ഡോസ് വാക്‌സീന്‍ ഡിസംബറിനുള്ളില്‍ നല്‍കണമെന്നാണ് വിലയിരുത്തല്‍. അതിനായി പ്രതിദിനം 86 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സീന്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ രാജ്യത്ത് പ്രതിദിനം 40 ലക്ഷം പേര്‍ക്കു മാത്രമാണ് വാക്‌സീന്‍ നല്‍കുന്നത്. അതായത് 46 ലക്ഷത്തിന്റെ കുറവ്. 04/07/21 ഞായറാഴ്ച 15 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സീന്‍ നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. 86 ലക്ഷത്തിന്റെ കണക്കെടുത്താല്‍ 71 ലക്ഷത്തിന്റെ കുറവാണ് ഒരു ദിവസം ഉണ്ടായിരിക്കുന്നത്.

ഇതുവരെ 35 കോടി ഡോസ് വാക്‌സീനാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോവിഷീല്‍ഡ്, കോവാക്‌സീന്‍, റഷ്യയുടെ സ്പുട്‌നിക്, മൊഡേണ എന്നീ വാക്‌സീനുകള്‍ക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ അനുമതി നല്‍കിയിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *